വാറ്റുകേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

പുനലൂര്‍: (www.kvartha.com 01.06.2021) ചാരായ വാറ്റുകേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തന്മല സിഐയെയും സംഘത്തെയും ആക്രമിച്ച സംഭവത്തില്‍ ഒറ്റക്കല്‍ പാറക്കടവ് സ്വദേശി വാസുവാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട പാറക്കടവ് സ്വദേശികളും നിരവധി കേസുകളില്‍ പ്രതിയുമായ വിഷ്ണു, വിജയന്‍, അനി എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Aster_MIMS

ഞായറാഴ്ച വൈകിട്ട് പൊലീസിന് നേരെ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം. സ്‌റ്റേഷന്‍ ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ ഡി ശാലു, എഎസ്‌ഐ സിദ്ദീഖ് എന്നിവര്‍ക്ക് പരിക്കേറ്റു. മര്‍ദനമേറ്റ എസ്‌ഐ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

വാറ്റുകേന്ദ്രത്തില്‍ റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Keywords:  News, Kerala, Crime, Attack, Arrest, Arrested, Police, Injured, Case, Hospital, Treatment, Incident of assault on police during raid; One arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia