SWISS-TOWER 24/07/2023

മാസ്‌ക് ധരിച്ചില്ല; സ്ത്രീയെ നടുറോഡില്‍വച്ച് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 20.05.2021) മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ സ്ത്രീയെ നടുറോഡില്‍വച്ച് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. പലചരക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീയെയും മകളെയും പൊലീസ് ആദ്യം തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെ കുതറി മാറിയതോടെയാണ് സ്ത്രീയെ മര്‍ദിക്കാന്‍ തുടങ്ങിയത്. 
Aster mims 04/11/2022

മാസ്‌ക് ധരിച്ചില്ല; സ്ത്രീയെ നടുറോഡില്‍വച്ച് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

മകളുടെ മുന്നില്‍ വച്ചാണ് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥ അവരുടെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. നാലു പുരുഷ പൊലീസുകാരും ഒരു വനിതാ പൊലീസുമടങ്ങിയ സംഘമാണ് ദൃശ്യത്തിലുള്ളത്. തടയാന്‍ ശ്രമിക്കുന്ന മകളെ പൊലീസ് തള്ളിമാറ്റുന്നതും വീഡിയോയില്‍ കാണാം. 
Keywords:  News, National, Road, Police, Attack, Police, Woman, Mask, Video, Madhya Pradesh, Woman assaulted By Madhya Pradesh Cops In Front Of Daughter Over Mask
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia