വാടെര്‍ അതോറിറ്റിയുടെ പൈപുകള്‍ക്കുള്ളില്‍ ചാക്കില്‍ പൊതിഞ്ഞ് കഞ്ചാവ് കടത്ത്; മൂന്നംഗ സംഘം പിടിയില്‍

 


തിരുവനന്തപുരം: (www.kvartha.com 05.05.2021) വാടെര്‍ അതോറിറ്റിയുടെ പൈപുകള്‍ക്കുള്ളില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ മൂന്നംഗ സംഘം പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ മധുര വീരകോവില്‍ മുക്താര്‍ (21), കായംകുളം എരുവ കുന്നില്‍തറയില്‍ ശ്രീക്കുട്ടന്‍ (28), കോയമ്പത്തൂര്‍ സായിബാബകോവില്‍ കെ കെ നഗറില്‍ ബാബു (29) എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തും സമീപജില്ലകളിലും മൊത്തവില്‍പന നടത്തുന്ന മൂന്നംഗസംഘത്തെയാണ് 150 കിലോ കഞ്ചാവുമായി സിറ്റി പൊലീസ് പിടികൂടിയത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ 72 പായ്കറ്റുകളിലാക്കിയാണ് 150 കിലോ കഞ്ചാവ് സൂക്ഷിച്ചത്. പ്രതികളെ ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) ടീമിന്റെയും സ്‌പെഷല്‍ ബ്രഞ്ചിന്റെയും സഹായത്തോടെ മെഡികല്‍ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

വാടെര്‍ അതോറിറ്റിയുടെ പൈപുകള്‍ക്കുള്ളില്‍ ചാക്കില്‍ പൊതിഞ്ഞ് കഞ്ചാവ് കടത്ത്; മൂന്നംഗ സംഘം പിടിയില്‍

Keywords:  Thiruvananthapuram, News, Kerala, Seized, Arrested, Police, Smuggling, Smuggling of cannabis inside Water Authority pipes; Three arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia