ഉന്നത വിദ്യാഭ്യാസമേഖലയിലും, ഗവേഷണമേഖലയിലും, വിഭവശേഷി വികസനത്തിലും പ്രധാന പങ്കുവഹിക്കാന്‍ സാഫി ഇന്‍സ്റ്റിറ്റിയൂടിന് കഴിയും: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ്

 


വാഴയൂര്‍: (www.kvartha.com 29.05.2021) ഉന്നത വിദ്യാഭ്യാസ മേഖലയിലും, ഗവേഷണമേഖലയിലും, വിഭവശേഷി വികസനത്തിലും പ്രധാന പങ്കുവഹിക്കാന്‍ സാഫി ഇന്‍സ്റ്റിറ്റിയൂടിന് കഴിയുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ്. സാഫി ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി നടത്തുന്ന 'സിയാസ് അകാദമിക് അമാല്‍ഗം' ദേശീയവെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര ഗവേഷണ സൂചികയിലും, സംരംഭക വികസന ശേഷിയിലും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആശയം കൊണ്ടും വ്യവഹാരങ്ങള്‍കൊണ്ടും വേറിട്ടു നില്‍ക്കുന്ന സാഫി ഇന്‍സ്റ്റിറ്റിയൂടിന് മറ്റുള്ളവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നടക്കാന്‍ കഴിയുമെന്നും ഡോ. എം കെ ജയരാജ് പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസമേഖലയിലും, ഗവേഷണമേഖലയിലും, വിഭവശേഷി വികസനത്തിലും പ്രധാന പങ്കുവഹിക്കാന്‍ സാഫി ഇന്‍സ്റ്റിറ്റിയൂടിന് കഴിയും: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ്

പുതിയ ദേശീയ വിദ്യാഭ്യാസ സാധ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളെ മുഖ്യധാരയിലേക്ക് നയിക്കാനുള്ളപദ്ധതികള്‍ രൂപീകരിക്കുന്നതിനുംമലബാറിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ വികസനത്തിനുംസാഫി ഇന്‍സ്റ്റിറ്റിയൂടിന്റെ ഇടപെടലുകള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പൂര്‍ണ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട്സാഫി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.

കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാഫി വൈസ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി, സാഫി ജനറല്‍ സെക്രട്ടറി മെഹബൂബ് എം എ എന്നിവര്‍ സംസാരിച്ചു. ഐ ക്യൂ എ സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സെര്‍വിന്‍ വെസ്ലി സ്വാഗതവും, എന്‍എഎസി കോഡിനേറ്റര്‍ ഡോ. ഷൈനി എന്‍ കെ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ദേശീയ വെബിനാര്‍ സെഷനില്‍ കോളജ് റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച ഫലസ്തീന്‍- ചരിത്രം, മതം, വൈരുദ്ധ്യം എന്ന വിഷയത്തില്‍ മഞ്ചേരി ജാമിയ ഇസ്ലാമിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്ല പി പി സംസാരിച്ചു.

മെയ് 31 വരെ വിവിധ വൈജ്ഞാനിക മേഖലകളില്‍ സെമിനാറുകളും, വെര്‍ച്വല്‍ കോണ്‍ഫറന്‍സുകളും, ശില്‍പശാലകളും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സാഫി ഇന്‍സ്റ്റിറ്റിയൂടിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റീഡേഴ്‌സ് ഫോറം കണ്‍വീനര്‍ മുഹ് മദ് കാമില്‍ ടി പിയുടെ അധ്യക്ഷതയില്‍ നടന്ന വെബിനാറില്‍ ഡോ. നജ്ദ എ സ്വാഗതവും ഡോ. ശബാന മോള്‍ നന്ദിയും പറഞ്ഞു.

Keywords:  News, Kerala, Education, Calicut University, Inauguration, Safi Institute, Vice-Chancellor, Dr. MK Jayaraj, Safi Institute can important role in higher education, research and resource development: Calicut University Vice-Chancellor Dr. MK Jayaraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia