SWISS-TOWER 24/07/2023

യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ട്, തനിക്ക് കോവിഡ് വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ബാബാ രാംദേവ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2021) പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് കോവിഡ് വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുമെന്നും ബാബാ രാംദേവ് പറഞ്ഞു. 
Aster mims 04/11/2022

അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി. ഇന്ത്യയിലെ പുരാതന ചികിത്സ സമ്പ്രദായത്തിനെതിരെ വ്യാപകമായ രീതിയില്‍ കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ഇത് മനഃപൂര്‍വം അവഗണിക്കുകയോ തരംതാഴ്ന്നതാണെന്ന് കരുതുകയോ ചെയ്യുന്നുവെന്നും രാംദേവ് പറഞ്ഞു. അലോപ്പതി അശാസ്ത്രീയമാണെന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തിരുന്നു. 

യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ട്, തനിക്ക് കോവിഡ് വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ബാബാ രാംദേവ്

Keywords:  New Delhi, News, National, Treatment, COVID-19, Vaccine, Baba Ramdev, Yoga, Ramdev now says Covid vaccine has no use, he has dual cover with yoga, Ayurveda
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia