2500 പേരെ കബളിപ്പിച്ച് 1.54 കോടി രൂപ തട്ടിയ സംഭവം; അഹ് മദാബാദില്‍ 2 പേര്‍ അറസ്റ്റില്‍

 


അഹ് മദാബാദ്: (www.kvartha.com 17.05.2021) 2500 പേരെ കബളിപ്പിച്ച് 1.54 കോടി രൂപ തട്ടിയ സംഭവത്തില്‍ അഹ് മദാബാദില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ജഗത്പൂര്‍ സ്വദേശി സഹദേവ് ജഡേജ (30), ജമല്‍പൂര്‍ സ്വദേശി രാഹുല്‍ ബാരിയ (25) എന്നിവരാണ് അറസ്റ്റിലായത്. 2015 മുതല്‍ 2021 വരെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ നിന്നായി 2500 പേരെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് പ്രതികളെ അഹ് മദാബാദ് പൊലീസ് പിടികൂടിയത്. 

ഫ്രണ്ട് ഷിപ്പ് ക്ലബ്ബില്‍ അംഗമാക്കിയാണ് യുവാക്കളെയും തൊഴില്‍ രഹിതരെയും വീട്ടമ്മമാരെയും പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയത്. പത്രങ്ങളില്‍ ഓണ്‍ലൈനിലൂടെ പണമുണ്ടാക്കുന്ന കമ്പനിയുന്ന പേരിലാണ് ഇവര്‍ പരസ്യം നല്‍കിയത്. കമ്പനിയില്‍ നിരവധി ഒഴിവുകളുണ്ടെന്നും അതിനായി തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ക്ലബ്ബില്‍ അംഗമാകാമെന്നുമാണ് പരസ്യത്തില്‍ പറയുക. ഇതോടെ നിരവധി പേര്‍ വിളിക്കുകയും ഇവരില്‍ നിന്നായി രജിസ്‌ട്രേഷന് ഫീസ്, അഡ്വാന്‍സ് തുക എന്ന് പറഞ്ഞ് പണം വാങ്ങുകയും ചെയ്യും. 

2500 പേരെ കബളിപ്പിച്ച് 1.54 കോടി രൂപ തട്ടിയ സംഭവം; അഹ് മദാബാദില്‍ 2 പേര്‍ അറസ്റ്റില്‍

ചില യുവാക്കളില്‍ നിന്നും അഹ് മദാബാദിലെ സ്ത്രീകളുമായി ലൈംഗിക ബന്ധം സ്ഥാപിക്കാമെന്നും പറഞ്ഞും പണം വാങ്ങും. എന്നാല്‍ പണം ലഭിച്ചാല്‍ ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ഈയിടെയായി ഒരാള്‍ക്ക് 43,500 രൂപ സമാന രീതിയില്‍ നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് അഹ് മദാബാദ് റൂറല്‍ സൈബര്‍ സെല്‍ അറിയിച്ചു.

Keywords:  Ahmedabad, News, National, Arrest, Arrested, Crime, Fraud, Cheating, Police, Over 2,500 persons duped of Rs 1.54 crore, two arrested in Ahmedabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia