കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു: ബിഹാര്‍ ലോക് ഡൗണ്‍ മെയ് 25 വരെ നീട്ടി

 


പട്‌ന: (www.kvartha.com 14.05.2021) സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിഹാറില്‍ ലോക് ഡൗണ്‍ മെയ് 25 വരെ നീട്ടി. പട്‌നയില്‍ നിന്ന് 195 കിലോമീറ്റര്‍ കൈമൂര്‍ ജില്ലയില്‍ 23 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ബംഹാര്‍ ഗ്രാമത്തില്‍ കഴിഞ്ഞ 25 ദിവസത്തിനിടെ മരിച്ചത് 34 പേരാണ്. ഇവിടുത്തെ 70 ശതമാനം പേരും രോഗബാധിതരാണെന്ന് എന്‍ഡിടിവി റിപോര്‍ട് ചെയ്യുന്നു. മരിച്ചവരില്‍ മിക്കവര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ചിലര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ചിലരാകട്ടെ കോവിഡ് പരിശോധനാ ഫലം പുറത്തുവരും മുമ്പ് മരിച്ചുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. 

കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു: ബിഹാര്‍ ലോക് ഡൗണ്‍ മെയ് 25 വരെ നീട്ടി

ബിഹാറില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ ടൈഫോയ്ഡ് മലേറിയ തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത് എന്നതിനാല്‍ രോഗം കണ്ടെത്താനാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Keywords:  Patna, News, National, Lockdown, COVID-19, Patient, Lockdown Extended In Bihar Till May 25
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia