ഇത് ചരിത്രം; ലോകത്തിലെ ആദ്യത്തെ 2 എന്‍എം ചിപ് പുറത്തിറക്കി ഐബിഎം, സ്മാര്‍ട് ഫോണുകള്‍ക്ക് നാലിരട്ടി വരെ ബാറ്റെറി ലൈഫ്

 


ന്യൂഡെല്‍ഹി: (www.kvartha.com 11.05.2021) ലോകത്തിലെ ആദ്യത്തെ 2 നാനോമീറ്റര്‍ (എന്‍എം) ചിപ് പുറത്തിറക്കി ഐബിഎം. പുതിയ 2എന്‍എം ചിപ്പ് അതേ പവര്‍ ലെവലില്‍ ഇന്നത്തെ ഏറ്റവും നൂതന 7എന്‍എം നോഡ് ചിപുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 45 ശതമാനം ഉയര്‍ന്ന പ്രകടനം കൈവരിക്കുമെന്നാണ് പ്രതീക്ഷ. 75 ശതമാനം കുറവ് ഊര്‍ജം ഉപയോഗിക്കുമ്പോള്‍ ഇന്നത്തെ 7എന്‍എം ചിപുകളുടെ അതേ പ്രകടനത്തില്‍ പ്രവര്‍ത്തിക്കാന്‍ ചിപ് ക്രമീകരിക്കാന്‍ കഴിയും.
                                                                       
ഇത് ചരിത്രം; ലോകത്തിലെ ആദ്യത്തെ 2 എന്‍എം ചിപ് പുറത്തിറക്കി ഐബിഎം, സ്മാര്‍ട് ഫോണുകള്‍ക്ക് നാലിരട്ടി വരെ ബാറ്റെറി ലൈഫ്


7എന്‍എം അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച് പുതിയ ചിപ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് നാലിരട്ടി വരെ ബാറ്റെറി ലൈഫ് ഉണ്ടാകുമെന്നാണ് ഐബിഎം പ്രവചിക്കുന്നത്. 2എന്‍എം ചിപുകളുള്ള ലാപ്ടോപുകള്‍ക്ക് ഭാഷാ പരിവര്‍ത്തനം പോലുള്ള ജോലികള്‍ മികച്ചരീതിയില്‍ നിര്‍വഹിക്കാന്‍ കഴിയും. അതേസമയം സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്ക് വേഗത്തില്‍ ഓബ്ജക്റ്റുകളെ തിരിച്ചറിയാനും പ്രതികരണത്തിനും സാധിക്കുമെന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ സുരക്ഷിതവുമാണ്.

Keywords:  News, National, Technology, Smart Phone, New Delhi, Chip, Battery, IBM, Laptop, Self-driving vehicle, Unveil, IBM unveiled the world’s first 2-nanometer chip.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia