SWISS-TOWER 24/07/2023

ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 26.05.2021) ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡികല്‍ സ്റ്റോറുകള്‍ക്ക് അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ കെ സുജിത് കുമാര്‍ നിര്‍ദേശം നല്‍കി.
Aster mims 04/11/2022

ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മരുന്ന് വില്‍പന നടത്തുന്നുണ്ടോ എന്ന് പ്രത്യേക സംഘം അന്വേഷിക്കും. എല്ലാ സ്ഥാപനങ്ങളിലും ശക്തമായ പരിശോധന ഉറപ്പ് വരുത്തുമെന്നും ജില്ല ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ഡോ. നിഷിത് എം സി അറിയിച്ചു. നിര്‍ദേശം പാലിക്കാത്ത ജില്ലയിലെ എല്ലാ ചെറുതും വലുതുമായ മെഡികല്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും.

ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

Keywords:  Malappuram, News, Kerala, Doctor, Health, Prescription, Drugs controller, Medicine, Drugs Controller that medicines should not be given without doctor's prescription
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia