Follow KVARTHA on Google news Follow Us!
ad

മണ്ണൊലിപ്പ്; ഗംഗാ നദീതടത്തില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനടക്കുന്നു

യുപി ഉന്നാവിലെ ബുക്‌സറില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗംഗാ നദീതടത്തില്‍ Lucknow, News, National, Dead Body, River, Erosion, Riverbank
ലക്‌നൗ: (www.kvartha.com 31.05.2021) യുപി ഉന്നാവിലെ ബുക്‌സറില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗംഗാ നദീതടത്തില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനടക്കുന്നു. ശ്മശാനത്തിലെ സ്ഥല പരിമിതിയെ തുടര്‍ന്നായിരുന്നു മൃതദേഹങ്ങള്‍ നദീ തടത്തില്‍ സംസ്‌കരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നദിയിലെ ജലനിരപ്പ് 40-45 സെന്റിമീറ്ററോളം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് തീരത്തെ മണ്ണിടിഞ്ഞിരുന്നു. 

ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കാതിരുന്ന മൃതദേഹങ്ങളില്‍ ചിലത് ഇതോടെ ജലോപരിതലത്തിലേക്ക് എത്തുകയായിരുന്നു. ബിഗാപൂരിലെ ബുക്‌സാര്‍ ശ്മശാനത്തിലെ സ്ഥലപരിമിതി മൂലം ഈ മാസം ആദ്യം നൂറ് കണക്കിന് മൃതദേഹങ്ങള്‍ നദിതീരത്തെ മണലില്‍ അടക്കം ചെയ്തിരുന്നു. 

Lucknow, News, National, Dead Body, River, Erosion, Riverbank, Bodies buried in sand along riverbank begin floating in Ganga due to erosion

Keywords: Lucknow, News, National, Dead Body, River, Erosion, Riverbank, Bodies buried in sand along riverbank begin floating in Ganga due to erosion

Post a Comment