ബ്ലാക് ഫംഗസ്; 3 പേര്‍ കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയില്‍

 


കോട്ടയം: (www.kvartha.com 19.05.2021) കോട്ടയം മെഡികല്‍ കോളജില്‍ കോവിഡ് രോഗരഹിതരായ മൂന്നുരോഗികള്‍ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) രോഗം ബാധിച്ച് ചികിത്സയില്‍. കോവിഡ് ബാധിച്ച ശേഷം സുഖപ്പെടുന്ന പ്രമേഹ രോഗികള്‍ക്കാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. മണ്ണില്‍ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നും രോഗം ബാധിക്കും.

സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാന്‍ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിനു വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ശക്തമായ ചുമയും ഉണ്ടാകും.

ബ്ലാക് ഫംഗസ്; 3 പേര്‍ കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയില്‍

മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം ക്രമേണ തലച്ചോറിലേയ്ക്കും വ്യാപിക്കും. ഇതോടെ കാഴ്ചശക്തി നഷ്ടപ്പെടാനിടയാകും. തുടര്‍ന്ന് കോശങ്ങള്‍ ചേര്‍ന്ന് മുഴ രൂപപ്പെടും. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. തുടര്‍ന്ന് മാസങ്ങളോളം രോഗിക്ക് ചികിത്സ തുടരണം. കുത്തിവയ്പും, ഗുളികകളുമാണ് സാധാരണയായി രോഗികള്‍ക്കായി നല്‍കുന്നത്. 

Keywords:  Kottayam, News, Kerala, Health, Treatment, Medical College, Black fungus, Black fungus: Three are undergoing treatment at Kottayam Medical College
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia