മലയാള സിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് പി സി ജോര്‍ജ് അന്തരിച്ചു
May 14, 2021, 10:09 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 14.05.2021) മലയാള സിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് പി സി ജോര്‍ജ് (74) അന്തരിച്ചു. വൃക്കരോഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചാണക്യന്, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
'അംബ, അംബിക, അംബാലിക' എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കെ ജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 'സംഘം' സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.
ശാരീരിക അവശതകളെ തുടര്‍ന്ന് കലാരംഗത്ത് സജീവമായിരുന്നില്ല ഇദ്ദേഹം. ഭാര്യ: കൊച്ചു മേരി. മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍ റിജോ.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Death, Actor PC George passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

