16 മണിക്കൂര്‍ നീണ്ട പരിശ്രമം; 90 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ 4 വയസുകാരനെ രക്ഷപ്പെടുത്തി

 


ജയ്പുര്‍: (www.kvartha.com 07.05.2021) 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 90 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ നാലു വയസുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കൂട്ടുകാരുമൊത്ത് പാടത്ത് കളിക്കുകയായിരുന്ന നാലുവയസുകാരന്‍ പ്രദേശത്ത് പുതുതായി പണികഴിപ്പിച്ച തുറന്നിട്ട കിണറ്റിലേക്ക് വീഴുകയായിരുന്നു. 

കേന്ദ്ര-സംസ്ഥാന ദ്രുതകര്‍മ സേനയുടെ സംയുക്തമായ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിക്ക് കുട്ടിയെ പുറത്തിറക്കാനായത്. കുട്ടി സുരക്ഷിതനാണെന്നും, ആശുപത്രിയില്‍ പ്രവേശിച്ച കുട്ടി നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും എഎന്‍ഐ റിപോര്‍ട് ചെയ്തു. 

16 മണിക്കൂര്‍ നീണ്ട പരിശ്രമം; 90 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ 4 വയസുകാരനെ രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട കുട്ടിക്ക് പൈപ് വഴി ഓക്സിജന്‍ എത്തിച്ച് നല്‍കിയിരുന്നു. തത്സമയ നിരീക്ഷണത്തിനായി സിസിടിവി ക്യാമറയും കിണറ്റിലേക്ക് കെട്ടിയിറക്കി. രാജസ്ഥാന്‍ ഡിസാസ്റ്റര്‍ റാപ്പിഡ് ഫോഴ്സിന് പുറമെ, ഗാന്ധിനഗര്‍, വഡോദര, അജ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Keywords:  Jaipur, News, National, Well, Child, Escaped, Borewell, 4-year-old boy who fell into over 90-feet-deep borewell in Rajasthan rescued after 16 hours
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia