ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടം; 4 മരണം
May 22, 2021, 10:04 IST
ADVERTISEMENT
ഷിംല: (www.kvartha.com 22.05.2021) ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാലു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.
ആറുപേരാണ് അപകടം നടക്കുമ്പോള്‍ തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരണപ്പെട്ട നാലു പേരില്‍ ഒരു നേപാള്‍ സ്വദേശിയും ഉള്‍പ്പെടുന്നു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എന്‍എച്ച്പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്.
Keywords: News, National, Accident, Death, Injured, NHPC, Workers, Tunnel, Collapses, Himachal Prades, 4 workers died as NHPC tunnel collapses in Himachal Prades
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

