ഓക്‌സിജന്‍ ക്ഷാമം; തമിഴ്‌നാട്ടില്‍ 11 പേര്‍ മരിച്ചു

 


ചെന്നൈ: (www.kvartha.com 05.05.2021) തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 രോഗികള്‍ മരിച്ചു. ചെങ്കല്‍പ്പേട്ട് സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. പുലര്‍ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. 

അതേസമയം കര്‍ണാടകയിലും ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ചൊവ്വാഴ്ച മാത്രം ബംഗളുരുവിലെയും കലബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും ഓക്‌സിജന്‍ സ്റ്റോക്കെത്തിയത്. 

ഓക്‌സിജന്‍ ക്ഷാമം; തമിഴ്‌നാട്ടില്‍ 11 പേര്‍ മരിച്ചു

Keywords: Chennai, News, National, Death, Treatment, Hospital, 11 patients die in TN hospital due to oxygen shortage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia