SWISS-TOWER 24/07/2023

യുവതി ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്സ്; ലഭിച്ചത് ആപിള്‍ രുചിയുള്ള തൈര് പാനീയം

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com 01.03.2021) ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്സിന് പകരം ലഭിച്ചത് ആപിള്‍ രുചിയുള്ള തൈര് പാനീയം. ലിയു എന്ന യുവതിയാണ് ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ വെബിയോയില്‍ തന്റെ അനുഭവം പങ്കുവച്ചത്. ഫോണിനായി ലിയു ഒരു ലക്ഷത്തിന് മേലെ രൂപ അടയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഉല്‍പന്നങ്ങള്‍ മാറിവരുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ആപിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യപ്പോള്‍ ഇത്തരത്തില്‍ ലഭിച്ചത് ഞെട്ടിച്ചുവെന്നും യുവതി പറയുന്നു. 
Aster mims 04/11/2022

യുവതി ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്സ്; ലഭിച്ചത് ആപിള്‍ രുചിയുള്ള തൈര് പാനീയം

താമസസ്ഥലത്തെ പാര്‍സല്‍ ബോക്സില്‍ ഇടാനാണ് ലിയു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുവതി ആവശ്യപ്പെട്ട സ്ഥലത്ത് തന്നെ ഫോണ്‍ എത്തിച്ചിട്ടുണ്ടെന്ന് ആപിളും എക്സ്പ്രസ് മെയില്‍ സര്‍വീസും പറയുന്നു. യുവതി ലഭിച്ച പാനീയത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസില്‍ പരാതി നല്‍കി. മെയില്‍ സര്‍വീസും ആപ്പിളും അന്വേഷണം നടത്തുന്നുണ്ട്.

യുവതി ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്സ്; ലഭിച്ചത് ആപിള്‍ രുചിയുള്ള തൈര് പാനീയം

Keywords:  Beijing, News, World, Apple, Mobile Phone, Technology, Police, Complaint, Woman orders Apple iPhone 12 Pro Max, gets an apple-flavoured yogurt drink instead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia