ഭര്‍ത്താവിനെ അരിവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ 50കാരി അറസ്റ്റില്‍

 


ബംഗളൂരു: (www.kvartha.com 07.03.2021) ഭര്‍ത്താവിനെ അരിവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ 50കാരി അറസ്റ്റില്‍. മംഗളൂരു നാവൂര്‍ ഗ്രാമത്തിലാണ് സംഭവം. സെസപ്പ പൂജാരി(60)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉമാവതി(50)യാണ് അറസ്റ്റിലായത്. പതിവായി ഇരുവരും വഴക്ക് കൂടാറുണ്ടെന്ന് പൊലീസ് പറയുന്നു. പതിവായുള്ള വഴക്കിനിടെയാണ് സംഭവം. മൂര്‍ച്ചയേറിയ അരിവാള്‍ ഉപയോഗിച്ച് സെസപ്പ പൂജാരിയെ ഉമാവതി വെട്ടുകയായിരുന്നു. 

നെറ്റിയിലാണ് ഗുരുതരമായി മുറിവേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം തേയിലപ്പൊടി ഉപയോഗിച്ച് വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാനാണ് മകള്‍ ശ്രമിച്ചതെന്ന്് പൊലീസ് പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉമാവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭര്‍ത്താവിനെ അരിവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ 50കാരി അറസ്റ്റില്‍

Keywords:  Bangalore, News, National, Crime, Arrest, Arrested, Police, Case, Woman arrested for killing man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia