തൃശ്ശൂരില്‍ അമ്മയും ഒന്നര വയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയില്‍
Mar 2, 2021, 09:55 IST
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 02.03.2021) തൃശ്ശൂര്‍ ചാവക്കാട് അമ്മയെയും ഒന്നര വയസുകാരിയായ മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷയെയും മകള്‍ ദേവാംഗനയെയുമാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ജിഷയെയും കുഞ്ഞിനെയും ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ജിഷ കുഞ്ഞുമായി സ്വന്തം വീട്ടില്‍ കഴിഞ്ഞയാഴ്ചയാണ് എത്തിയത്.

ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ലാല്‍ ഒന്നര മാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. അടുത്ത ദിവസം ഭര്‍തൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Keywords: Thrissur, News, Kerala, Death, Police, Suicide, Mother, Daughter, Woman and baby girl found dead in Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.