പഴകിയ ഭക്ഷണമാണ് തരുന്നതെന്ന് മരുമകള്‍; അന്വേഷിക്കാനെത്തിയ പൊലീസുകാരോട് മറ്റൊരു പരാതി പറഞ്ഞ് അമ്മായിയമ്മ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (www.kvartha.com 17.03.2021) അമ്മായിയമ്മ പഴകിയ ഭക്ഷണം തരുന്നെന്ന മരുമകളുടെ പരാതി കേട്ട് എത്തിയ പൊലീസുകാരോട് മറ്റൊരു പരാതി പറഞ്ഞ് അമ്മായിയമ്മ. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. അമ്മായിയമ്മ ദിവസം മുഴുവന്‍ ടിവി കണ്ട് സമയം കളയുകയാണെന്നും അമ്മായിയമ്മ തന്ന പഴകിയ ഭക്ഷണം കഴിച്ച് അസുഖം വന്നതായും മരുമകള്‍ ആരോപിക്കുന്നു. 
Aster mims 04/11/2022

പരാതികേട്ട് ആദ്യം അമ്പരന്ന പൊലീസുകാര്‍ അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയായിരുന്നു. മരുമകള്‍ അടുക്കളയില്‍ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി. രണ്ടുപേരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും മേലില്‍ ഇത്തരം നിസാര പരാതികളുമായി വരരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്‍കി.

പഴകിയ ഭക്ഷണമാണ് തരുന്നതെന്ന് മരുമകള്‍; അന്വേഷിക്കാനെത്തിയ പൊലീസുകാരോട് മറ്റൊരു പരാതി പറഞ്ഞ് അമ്മായിയമ്മ

Keywords:  Lucknow, News, National, Police, Complaint, Upset over being fed stale food by mother-in-law, woman calls police in UP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script