വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

 


ന്യൂഡെല്‍ഹി: (www.kvartha.com 02.03.2021) വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി. മൊത്തം 89 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂടര്‍, പബ്ലിക് പ്രൊസിക്യൂടര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച് 18 വരെ അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങളറിയാന്‍ യു പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.upsc.gov.in സന്ദര്‍ശിക്കുക.

പബ്ലിക് പ്രൊസിക്യൂടര്‍-43, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂടര്‍-26, അസിസ്റ്റന്റ് എക്‌സിക്യൂടീവ് എഞ്ചിനീയര്‍ (സിവില്‍)-10, എക്കണോമിക്ക് ഓഫീസര്‍-1, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബാലിസ്റ്റിക്‌സ്)-1, പ്രോഗ്രാമര്‍ ഗ്രേഡ് എ-1, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബയോളജി)-2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി)-2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്)-2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ലൈ ഡിറ്റക്ഷന്‍)-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

ഓരോ തസ്തികയ്ക്കും പല വിദ്യാഭ്യാസ യോഗ്യതയാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന് പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. മാര്‍ച് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രിന്റൗട്ട് എടുക്കാനുള്ള അവസാന തീയതി മാര്‍ച് 19.

Keywords:  New Delhi, News, National, Job, Application, UPSC, Invites, Vacancy, UPSC invites applications for vacancies in various departments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia