മഞ്ചേശ്വരത്തും മലമ്പുഴയിലും ആളറിയാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ബിജെപിയെ സഹായിക്കാന്‍: ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com 15.03.2021) മഞ്ചേശ്വരത്തും മലമ്പുഴയിലും സിപിഎം ആളറിയാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ബിജെപിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സിപിഐമ്മാണെന്ന് ചെന്നിത്തല പറഞ്ഞു. മലമ്പുഴയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ആരാണെന്ന് ആര്‍ക്കുമറിയില്ല. ഇന്നലെ മുഖ്യമന്ത്രി മലമ്പുഴയെപറ്റി പറഞ്ഞു. നയനാരെയും വി എസ് അച്യുതാനന്ദനെയുമൊക്കെ മത്സരിപ്പിച്ച പാരമ്പര്യമാണ് മലമ്പുഴയുടേത്. ഇപ്പോള്‍ അവിടെ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് ആര്‍ക്കും മനസിലാകുന്നില്ല. ബിജെപിയുമായുള്ള കൂട്ടുകെട്ട് അവിടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തും മലമ്പുഴയിലും ആളറിയാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ബിജെപിയെ സഹായിക്കാന്‍: ചെന്നിത്തല

മഞ്ചേശ്വരത്തെ സിപിഐമ്മിന്റെ സ്ഥാനാര്‍ത്ഥിയും ആരാണെന്ന് അറിയില്ല. അവിടെയും കൂട്ടുകെട്ടാണ്. കേരളത്തില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയിരിക്കുന്ന രഹസ്യ ധാരണ ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Keywords:  Thiruvananthapuram, News, Kerala, BJP, CPM, Ramesh Chennithala, Politics, Election, Unknown candidates contesting in Manjeswaram and Malampuzha to help BJP: Chennithala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia