കാന്തപുരത്തെ സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 16.03.2021) കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍. കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനുമായ കെ എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണ, കെ രാഘവന്‍ എം പി എന്നിവരും ഒപ്പമുണ്ടായിരുന്നു. 
Aster_MIMS

തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാര്‍ഥികള്‍ കാന്തപുരത്തെ സന്ദര്‍ശിച്ചത്. ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മജന്‍ റോഡ്ഷോ നടത്തി. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പൂനൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷേയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അണിനിരന്നു. 

കാന്തപുരത്തെ സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍

Keywords:  Kozhikode, News, Kerala, Cinema, Entertainment, Politics, Election, Actor, UDF candidate Dharmajan visits Kanthapuram AP Aboobacker Muslims
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia