SWISS-TOWER 24/07/2023

ട്രക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ചെറുപുഴ: (www.kvartha.com 07.03.2021) ട്രക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ചെറുപുഴ കുണ്ടംതടം വളവിലാണ് അപകടം. ട്രക്കകിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ലക്ഷ്മികാന്ത് (42), ശിവ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം വെളിച്ചംതോടില്‍ നിന്ന് കോണ്‍ക്രീറ്റ് മിശ്രിതവുമായി പാലാവയല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കരാര്‍ കമ്പനിയുടെ ട്രക് ആണ് നിയന്ത്രണംവിട്ടു മറിഞ്ഞത്. 
Aster mims 04/11/2022

പെരിങ്ങോത്ത് നിന്ന് അഗ്നിശമനസേനയും ചെറുപുഴ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പരന്നൊഴുകിയ ഓയിലും ഡീസലും നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചെറുപുഴ എസ്‌ഐ എം പി വിജയകുമാര്‍, പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ എം ശ്രീനാഥന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ട്രക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

Keywords:  News, Kerala, Accident, Injured, Police, hospital, The truck overturned and two people were injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia