SWISS-TOWER 24/07/2023

ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

മാനന്തവാടി: (www.kvartha.com 07.03.2021)  മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. തിരുനെല്ലി സ്റ്റേഷനിലെ എഎസ്‌ഐ കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 
Aster mims 04/11/2022

ഫെയ്‌സ്ബുകില്‍ ശ്രീജയുടെ സംഘ്പരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള പ്രയോഗങ്ങളും അസഭ്യവും വ്യക്തിഹത്യയും നടത്തിയെന്ന പരാതിയിലാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജ മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ്പി, മാനന്തവാടി ഡിവൈഎസ്പി, തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു.

ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

Keywords:  News, Kerala, Police, Suspension, Social Media, Complaint, Sreeja Neyyattinkara insulted on social media; Suspension for policeman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia