Follow KVARTHA on Google news Follow Us!
ad

വഴക്കുപറയുകയും ക്ലാസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത അധ്യാപകന് നേരെ വെടിയുതിര്‍ത്ത് 12-ാം ക്ലാസ് വിദ്യാര്‍ഥി

വഴക്കുപറയുകയും ക്ലാസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത അധ്യാപകന് നേരെNew Delhi, News, National, Student, school, Teacher, Complaint, Police, Case, Crime
ന്യൂഡെല്‍ഹി: (www.kvartha.com 09.03.2021) വഴക്കുപറയുകയും ക്ലാസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത അധ്യാപകന് നേരെ വെടിയുതിര്‍ത്ത് 12-ാം ക്ലാസ് വിദ്യാര്‍ഥി. മുരുഡ്‌നഗറിലെ സ്വകാര്യ സ്‌കൂളായ കേന്ദ്രീയ വിദ്യാ നികേതനിലാണ് സംഭവം. കൊമേഴ്‌സ് അധ്യാപകനായ സചിന്‍ ത്യാഗിക്ക് നേരെയായിരുന്നു 17കാരന്റെ ആക്രമണം. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളോട് അപമര്യാദയായി പെരുമാറിയതോടെ വിദ്യാര്‍ഥിയെ ശാസിക്കുകകയും ക്ലാസില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. 

തുടര്‍ന്ന് സ്‌കൂള്‍ വിട്ട് അധ്യാപകന്‍ പുറത്തിറങ്ങുന്നതുവരെ രണ്ടു സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ഥി ഗേറ്റിന് പുറത്ത് കാത്തുനിന്നു. മോടോര്‍ സൈക്കിളിലെത്തിയ അധ്യാപകനെ തടഞ്ഞുനിര്‍ത്തി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥി അധ്യാപകന് നേരെ വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. 

New Delhi, News, National, Student, school, Teacher, Complaint, Police, Case, Crime, Scolded in class, Ghaziabad student opens fire at teacher

വലതുകൈക്ക് ചെറിയ പരിക്കേറ്റ അധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഒരേ സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് അധ്യാപകന്‍ പറഞ്ഞു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Keywords: New Delhi, News, National, Student, school, Teacher, Complaint, Police, Case, Crime, Scolded in class, Ghaziabad student opens fire at teacher 

Post a Comment