ന്യൂഡെല്‍ഹി: (www.kvartha.com 09.03.2021) ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ വിഷയത്തില്‍ സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഞാന്‍ അദ്ദേഹത്തോട് (ജോതിരാദിത്യ സിന്ധ്യയോട്) പറഞ്ഞിരുന്നു, നിങ്ങള്‍ എന്തായാലും മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകും. എന്നിട്ടും അദ്ദേഹം പാര്‍ടി വിട്ടു ബിജെപിയില്‍ പോയി. പക്ഷേ ബിജെപി ഒരിക്കലും അദ്ദേഹത്തെ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാക്കില്ലെ'ന്നുമാണ് സിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ പ്രതികരിച്ചത്.
ഡെല്‍ഹിയില്‍ യൂത്ത് കോണ്ഡഗ്രസ് നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. സിന്ധ്യയും പിന്തുണക്കുന്നവരും പാര്‍ടി വിട്ടത് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍കാറിന്റെ വീഴ്ചയക്ക് കാരണമായിരുന്നു. സിന്ധ്യയ്ക്ക് പിന്നാലെ ആറു മന്ത്രിമാരടക്കം 22 എംഎല്‍എമാര്‍ പാര്‍ടി വിട്ടിരുന്നു.