ബാഴ്‌സലോണ ക്ലബിന്റെ മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു അറസ്റ്റില്‍

 


മാഡ്രിഡ്:  (www.kvartha.com 02.03.2021) ബാഴ്‌സയുടെ ആസ്ഥാനമായ നൂകാംപില്‍ നടന്ന വ്യാപക റെയ്ഡിനൊടുവില്‍ ബാഴ്‌സലോണ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു അറസ്റ്റില്‍. ബര്‍തോമ്യുവിനു പുറമെ മറ്റു ചിലരെയും സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ടുണ്ട്. പരിശോധനകള്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സ്പാനിഷ് പൊലീസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി. ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോടെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് നാടകീയ സംഭവങ്ങള്‍.

ക്ലബ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്‌സ വിടാന്‍ ഒരുങ്ങിയതിനെ തുടര്‍ന്നാണ് ബര്‍തോമ്യുവിന് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്. ക്ലബ് പ്രസിഡന്റായിരിക്കെ ബര്‍തോമ്യുവിനെതിരെ സംസാരിച്ച താരങ്ങള്‍ക്കെതിരെ പി ആര്‍ ഏജന്‍സിയെ വച്ച് ക്യാംപയിന്‍ നടത്തിയതുമായി ബന്ധപ്പെട്ട 'ബാഴ്‌സഗേറ്റ്' വിവാദത്തിലാണ് റെയ്ഡും അറസ്റ്റുകളുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സ്പാനിഷ് റേഡിയോ സ്റ്റേഷനായ കദേന എസ്ഇആര്‍ ബാഴ്‌സഗേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നത്. 

ബാഴ്‌സലോണ ക്ലബിന്റെ മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു അറസ്റ്റില്‍

ക്ലബ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ലയണല്‍ മെസിയടക്കമുള്ള താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ഒരു കമ്പനിക്ക് പണം നല്‍കിയെന്ന വാര്‍ത്ത ബാഴ്സലോണ നേതൃത്വം നിഷേധിച്ചിരുന്നു. 'ബാഴ്‌സഗേറ്റ്' ക്ലബില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. അഴിമതിയാരോപണവും ക്ലബ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതക്കെതിരായ വിമര്‍ശനവും ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ബാര്‍ട്ടമോ അടക്കമുള്ള ബാഴ്സലോണ ബോര്‍ഡംഗങ്ങള്‍ രാജി വെച്ചിരുന്നു. 

Keywords:  News, World, Arrest, Arrested, Police, Raid, Police arrest Josep Maria Bartomeu after raid on Barcelona's Camp Nou
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia