Follow KVARTHA on Google news Follow Us!
ad

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ മോദി

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രിയുടെ മാതാവ് New Delhi, News, National, Prime Minister, Narendra Modi, Twitter, Vaccine, COVID-19
ന്യൂഡെല്‍ഹി: (www.kvartha.com 11.03.2021) കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ മോദി. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'എന്റെ അമ്മ കോവിഡ് വാക്സിന്‍ സ്വീകരിച്ച കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. വാക്സിനെടുക്കാന്‍ യോഗ്യരായ ആളുകള്‍ ചുറ്റിലുമുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും സഹായിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 

മാര്‍ച് ഒന്നിന് പ്രധാനമന്ത്രിയും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. എയിംസില്‍ വെച്ചായിരുന്നു അദ്ദേഹം കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി വ്യക്തമാക്കിയിരുന്നു.

New Delhi, News, National, Prime Minister, Narendra Modi, Twitter, Vaccine, COVID-19, PM Modi's mother Heeraben takes first dose of Covid-19 vaccine

Keywords: New Delhi, News, National, Prime Minister, Narendra Modi, Twitter, Vaccine, COVID-19, PM Modi's mother Heeraben takes first dose of Covid-19 vaccine

Post a Comment