Follow KVARTHA on Google news Follow Us!
ad

കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍

കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി News, National, Crime, Police, Complaint, Death, Missing
റാഞ്ചി: (www.kvartha.com 09.03.2021) കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് പകുര്‍ ജില്ലയിലാണ് സംഭവം. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് കുഴിച്ചുനോക്കിയപ്പോള്‍ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തി.

ഫെബ്രുവരി 24ന് കാണാതായ സോന മറാന്‍ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സോനയുടെ മകന്‍ മനോജ് ഹന്‍സ്ഡ മൃതദേഹം തിരിച്ചറിഞ്ഞു. ഫെബ്രുവരി 24ന് സോനയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

News, National, Crime, Police, Complaint, Death, Missing, Missing 45-year-old found dead in rivde side

Keywords: News, National, Crime, Police, Complaint, Death, Missing, Missing 45-year-old found dead in rivde side

Post a Comment