SWISS-TOWER 24/07/2023

രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 45കാരന്‍ മരിച്ചു; മരണകാരണം വ്യക്തമല്ലെന്ന് ഡോക്ടര്‍മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 03.03.2021) രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 45കാരന്‍ മരിച്ചു. സുഖ്‌ദേവ് കിര്‍ദാത്ത് (45) ആണ് ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തന്നെ ഇദ്ദേഹം മരിക്കുകയും ചെയ്തു. 
Aster mims 04/11/2022

എന്നാല്‍ മരണകാരണത്തെ കുറിച്ച് വ്യക്തമായ കാരണങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിശദമായ പോസ്റ്റ് മോര്‍ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം പറയാനാകൂവെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ജനുവരി 28 നാണ് സുഖ്‌ദേവ് കിര്‍ദാത്ത് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അദ്ദേഹത്തിന് വര്‍ഷങ്ങളായി രക്തസമര്‍ദം ഉള്ളതായി അന്നത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റ കാലില്‍ അതിയായ വീക്കവും ഉണ്ടായിരുന്നു. 

രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 45കാരന്‍ മരിച്ചു; മരണകാരണം വ്യക്തമല്ലെന്ന് ഡോക്ടര്‍മാര്‍

എന്നാല്‍ ചൊവ്വാഴ്ച രക്തസമര്‍ദ്ദം ശരയായ നിലയിലായിരുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവും സാധാരണ ഗതിയിലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മരണകാരണം എന്താണെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നും അതിന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം അനിവാര്യമാണെന്നും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ കെ.ആര്‍ ഖാരാത് പറഞ്ഞു.

മാര്‍ച് ഒന്നിനാണ് രാജ്യവ്യാപകമായി 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖമുള്ളവര്‍ക്കും രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. മഹാരാഷ്ട്രയില്‍ 33,044 പേര്‍ക്കാണ് മാര്‍ച് രണ്ടിന് മാത്രം കോവിഡ് വാക്‌സിനേഷന്‍ നടത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മാര്‍ച് ഒന്നിന് തന്നെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Keywords:  Mumbai, News, National, COVID-19, vaccine, Death, hospital, Doctor, Man Dies Shortly After 2nd Vaccine Dose, 'Cause Not Known'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia