ആഢംബരത്തിന്റെ പര്യായമായി ദുബൈയിൽ ഒരു വില്ല; വിറ്റുപോയത് 111.25 മില്യൺ ദിർഹത്തിന്; കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേർ
Mar 8, 2021, 20:22 IST
ദുബൈ: (www.kvartha.com 08.03.2021) ആഢംബരത്തിന്റെ പര്യായമായ ഒരു വില്ല ദുബൈയിൽ വിറ്റ് പോയത് 111.25 മില്യൺ ദിർഹത്തിന്
(ഏകദേശം 860 കോടി രൂപ). പാം ജുമൈറയിലുള്ള 'ഒൺ100പാം' വില്ലയാണ് ഇത്രയധികം തുകയ്ക്ക് സ്വിസ് കുടുംബം സ്വന്തമാക്കിയത്. 2021 ൽ ദുബൈയിൽ നടന്ന ഏറ്റവും വലിയ സ്വത്ത് വിൽപനയാണിത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കണ്ണഞ്ചിപ്പിക്കുന്ന വില്ലയുടെ വീഡിയോ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന വില്ലയ്ക്ക് 14,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. വിശാലമായ അഞ്ച് വിഐപി ബെഡ്‌റൂം സ്യൂടുകളാണുള്ളത്. ലൂയിസ് വിറ്റൺ ആൻഡ് ഹെർമെസിന്റെ ബെന്റ്ലി & മൈനോടി ഫർണിചറുകൾ വില്ലയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. കൂടാതെ മൂന്ന് ഇൻഡോർ, ഔട്ഡോർ സിനിമാ ലോഞ്ചുകളുമുണ്ട്. റിചാർഡ് ഓർലിൻസ്കി, ഈറോ ആർനിയോ എന്നിവരുടെ അതുല്യമായ ശില്പങ്ങളും ഫിഡിയ ഫലാസ്‌ചെട്ടിയുടെ പെയിന്റിങ്ങുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
2020 ജൂണിലാണ് വില്ല വിൽപനക്കായി വെച്ചത്. വില്ലയെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു നിരവധി പേർ വന്നിരുന്നു. എന്നാൽ ഇതിൽ ചെറിയ ശതമാനം പേർക്ക് മാത്രമാണ് അത്രയും ബജറ്റ് ഉണ്ടായിരുന്നത്. അതിനാൽ വില്ലയെ സംരക്ഷിക്കാൻ നന്നായി ജാഗ്രത പുലർത്തിയിരുന്നുവെന്ന് മാനജിംഗ് ഡയറക്ടർ ലീ ബോർഗ് പറഞ്ഞു.
Keywords: Dubai, World, House, News, Top-Headlines, Business, Luxury, Villa, Building, Sold, Million, Luxury villa sold in Dubai for 111.25 million dirhams.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.