Follow KVARTHA on Google news Follow Us!
ad

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി ജെ ജോസഫ് തൊടുപുഴയിൽ; കടുത്തുരുത്തിയിൽ മോൻസും ഏറ്റുമാനൂരിൽ പ്രിൻസ് ലൂകോസും; തൃക്കരിപ്പൂരിൽ കെ എം മാണിയുടെ മരുമകൻ

Kerala Congress Joseph group announces candidates PJ Joseph in Thodupuzha #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 13.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് അനുവദിച്ച 10 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും  മത്സരിക്കും. ഏറ്റുമാനൂർ സീറ്റിൽ അഡ്വ.  പ്രിൻസ് ലൂകോസ് ആണ് യുഡിഎഫ് സ്ഥാനാർഥി. പത്താമത്തെ സീറ്റായ തൃക്കരിപ്പൂരിൽ കെ എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് മത്സരിക്കും.

Kerala Congress Joseph group announces candidates: PJ Joseph in Thodupuzha; Mons in Kaduthuruthy and Prince Lukos in Ettumanoor; Son-in-law of KM Mani in Thrikkarippur


സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നൽകിയില്ല. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും , കോതമംഗലത്ത് ഷിബു തെക്കുംപുറവും , കുട്ടനാട്ടിൽ അഡ്വ. ജേക്കബ് എബ്രഹാമും, ചങ്ങനാശേരിയിൽ  വിജെ ലാലിയും മത്സരിക്കും. തിരുവല്ലയിൽ കുഞ്ഞ് കോശി പോളും സ്ഥാനാർഥിയാവും.

കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ് ഏറ്റുമാനൂരിൽ നിന്ന് മത്സരിക്കുന്ന പ്രിൻസ് ലൂക്കോസ്. കോട്ടയം ബാറിലെ അഭിഭാഷകനും നോടറി പബ്ലികുമാണ്. കേരള കോൺഗ്രസ് എം സ്ഥാപക നേതാക്കളിൽ ഒരാളും യൂത്  കോൺഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റുമായ ഒവി ലൂക്കോസിന്റെ മകനാണ്. മാന്നാനം കെഇ കോളേജ് കെ എസ് സി യൂണിറ്റ് പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, യൂത് ഫ്രൺഡ് യൂണിറ്റ് പ്രസിഡന്റ്, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എമിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ജനറൽ സെക്രടറി കൂടി ആയിരുന്നു.

Keywords: Kottayam, Kerala, News, Congress, P.J.Joseph, Thodupuzha, Assembly-Election-2021, UDF, IAS Officer, K.M.Mani, President, Youth, Kerala Congress Joseph group announces candidates: PJ Joseph in Thodupuzha; Mons in Kaduthuruthy and Prince Lukos in Ettumanoor; Son-in-law of KM Mani in Thrikkarippur.
< !- START disable copy paste -->

Post a Comment