കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല ചര്‍ചയാക്കാന്‍: പി കെ കൃഷ്ണദാസ്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 16.03.2021) കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല ചര്‍ചയാക്കാനെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. രണ്ടിടത്തും സുരേന്ദ്രന്‍ വിജയിക്കും. നേമത്തോട് കൂടി മുരളീധരന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
Aster_MIMS

2016ല്‍ 87 വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ടെന്നും അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. ശബരിമല സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് സുരേന്ദ്രന്‍. ഒരു മാസത്തിലധികം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണെന്നും അതുകൊണ്ടു തന്നെയാണ് കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല ചര്‍ചയാക്കാന്‍: പി കെ കൃഷ്ണദാസ്

Keywords:  Pathanamthitta, News, Kerala, Politics, Election, K Surendran, Sabarimala, BJP, K Surendran is contesting in Konni to discuss Sabarimala: PK Krishnadas
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia