കിണറ്റില്‍ വീണ ആടിനെയും രക്ഷിക്കാനിറങ്ങിയ 61കാരനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്
Mar 3, 2021, 12:45 IST
ADVERTISEMENT
നാദാപുരം: (www.kvartha.com 03.03.2021) അരൂരില്‍ കിണറ്റില്‍ വീണ ആടിനെയും രക്ഷിക്കാനിറങ്ങിയ 61കാരനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. അരൂരിലെ പടിഞ്ഞാറക്കണ്ടി ജ്യോതികുമാറിന്റെ കിണറ്റില്‍ അയല്‍വാസിയായ ഗുരുക്കള്‍കണ്ടി പൊക്കന്റെ (61) ആട് വീഴുകയായിരുന്നു.
ഉടനെ ആടിനെ രക്ഷിക്കാനായി ഉടമസ്ഥനായ പൊക്കന്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും കിണറ്റില്‍ കുടുങ്ങി. വെള്ളത്തില്‍ മുങ്ങിത്താണ ആടിനെ പൊക്കന്‍ സാഹസികമായി കൈകളില്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ആടിനെയും പൊക്കനെയും കരക്ക് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം വിഫലമായതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
ചേലക്കാട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ആടിനെയും ഉടമസ്ഥനെയും കര കയറ്റി. സീനിയര്‍ ഫയര്‍മാന്‍ ആര്‍ രാമദാസ്, ദീപക്, ആര്‍ എന്‍ രനീഷ്, പി എം വിജേഷ്, കെ പി ശ്രീജിത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Keywords: Nadapuram, News, Kerala, Animals, Escaped, Well, Fire Force rescued man and goat that had fallen into a well
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

