ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന സംസ്ഥാനത്ത് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ മോശം റിപോര്‍ടിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഡിജിപി വിരേന്ദ്രയെ നീക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. വിരേന്ദ്രയെ മാറ്റി 1987 ബാച്ച് ഐപിഎസ് ഓഫീസറായ പി നിരജ്ഞയനെ ഡിജിപി ആയി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരു ഉത്തരവാദിത്തവും വിരേന്ദ്രയെ ഏല്‍പ്പിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
ഉത്തരവില്‍ എടുത്ത നടപടിയെ കുറിച്ച് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എഡിജിപി ജാവെദ് ഷമീമിനെ കഴിഞ്ഞ മാസം കമ്മീഷന്‍ നീക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് പാര്‍ടി എം പി സൗഗത റോയ് ആരോപിച്ചു.
Keywords: New Delhi, News, National, Election, Election Commission, DGP, Election Commission orders removal of West Bengal DGP Virendra