ബസ് യാത്രക്കിടെ കൈക്ക് പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി
Mar 9, 2021, 16:20 IST
ADVERTISEMENT
കുളത്തൂപ്പുഴ: (www.kvartha.com 09.03.2021) ബസ് യാത്രക്കിടെ കൈക്ക് പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി. അമ്പലംകുന്ന് ചെറുവയ്ക്കല്‍ അജിഭവനില്‍ ബാബുവാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൊല്ലം-കുളത്തൂപ്പുഴ വേണാട് ലിമിറ്റഡ് സ്‌റ്റോപ് ബസില്‍ ചെറുവയ്ക്കലില്‍ നിന്ന് കയറിയപ്പോള്‍ അപകടാവസ്ഥയിലായിരുന്ന കതകിന്റെ ഭാഗം കൊണ്ട് ബാബുവിന്റെ കൈക്ക് മുറിവേറ്റിരുന്നു.
പരിക്കേറ്റതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക പരിശോധനയില്‍ എല്ലിനു പൊട്ടലുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. എന്നാല്‍ പരിക്കേറ്റയാള്‍ക്ക് യഥാസമയം പ്രാഥമിക ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും സര്‍വിസ് പൂര്‍ത്തിയാകും വരെ താമസിപ്പിച്ചതും ശരിയായ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കാതെ ഉപേക്ഷിച്ചതും ജീവനക്കാരുടെ ഭാഗത്തു നിന്നുമുള്ള കുറ്റകരമായ അനാസ്ഥയാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ക്കും ബാബു പരാതി നല്‍കി.
Keywords: News, Kerala, Complaint, Injured, Police, Treatment, Elderly man who was injured during the bus journey was left in the hospital, complaint
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

