കുവൈത്ത് സിറ്റി: (www.kvartha.com 11.03.2021) കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചതിന് അഞ്ച് വിദേശികള്‍ ഉള്‍പെടെ 16 പേര്‍ അറസ്റ്റില്‍. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മൂന്നു പേര്‍, ഹവല്ലിയില്‍ ഒരാള്‍, ഫര്‍വാനിയയില്‍ രണ്ടു പേര്‍, ജഹ്‌റയില്‍ നാലു പേര്‍, മുബാറക് അല്‍ കബീറില്‍ ഒരാള്‍, അഹ്മദി ഗവര്‍ണറേറ്റില്‍ അഞ്ചുപേര്‍ എന്നിങ്ങനെ അറസ്റ്റിലായത്.
രാജ്യത്ത് കര്‍ഫ്യൂ പ്രാബല്യത്തിലായ രണ്ടാം ദിവസമാണ് 16 പേര്‍ അറസ്റ്റിലാകുന്നത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: Kuwait, News, Gulf, World, Arrest, Arrested, Curfew violation: 16 arrested, including five foreigners in Kuwait