SWISS-TOWER 24/07/2023

ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 19.03.2021) ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ നഴ്‌സിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ സുഹൃത്താണ് അറസ്റ്റിലായത്. ഡെല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് സംഭവം. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നല്‍കാമെന്ന് ഇയാള്‍ ഉറപ്പുപറഞ്ഞിരുന്നു. 
Aster mims 04/11/2022

ഫെബ്രുവരി ആറിന് തന്റെ വീട്ടില്‍ വച്ച് ഒരു ഇന്റര്‍വ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. യുവതി ഇതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഇവിടെ വേറെയാരെയും കണാത്തത് ചോദ്യം ചെയ്തതോടെ അവര്‍ ജോലിക്കു പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു. 

ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ചയുടന്‍ യുവതി ബോധരഹിതയാകുകയായിരുന്നു. പിന്നീടാണ് പീഡനത്തിനിരയായ വിവരം യുവതി അറിയുന്നത്. യുവതി പരാതി നല്‍കിയതോടെ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords:  New Delhi, News, National, Complaint,Youth, Arrest, Arrested, Crime, Nurse, Molestation, Police, Complaint of molested of a Malayalee nurse seeking job; Man arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia