കോഴിക്കോട് തെങ്ങ് മുറിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

 


കോഴിക്കോട്: (www.kvartha.com 02.03.2021) കോഴിക്കോട് തെങ്ങ് മുറിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഫയര്‍ഫോഴ്‌സിന്റെ സിവില്‍ ഡിഫന്‍സ് വളണ്ടിയറായ കൊയിലാണ്ടി മേലൂര്‍ എടക്കാട്ടു പറമ്പത്ത് ബാലന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിലെ തെങ്ങ് മുറിക്കാന്‍ കയറിയപ്പോഴാണ് അപകടം. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടിവീഴുകയായിരുന്നു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒരു വര്‍ഷമായി സിവില്‍ ഡിഫന്‍സ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയായിരുന്നു. രക്ഷപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇയാള്‍ക്ക് ഫയര്‍ഫോഴ്‌സ് ഡി ജി പി യുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

പരേതരായ ചെറിയേക്കന്‍-മാതദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി (ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുന്‍ അംഗം) മക്കള്‍: അഞ്ജന, അഖില്‍, മരുമകന്‍: രജീഷ് (ദുബൈ) സഹോദരര്‍: രാഘവന്‍, ദാമോദരന്‍, സരസ, ശങ്കരന്‍, നാരായണന്‍, ലക്ഷ്മി, ഉണ്ണിക്കൃഷ്ണന്‍ (സി.പി.ഐ (എം) ചെങ്ങോട്ടു കാവ് ലോക്കല്‍ കമ്മറ്റി അംഗം), ശ്രീധരന്‍.

കോഴിക്കോട് തെങ്ങ് മുറിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Keywords:  Kozhikode, News, Kerala, Death, Accident, Coconut tree, Worker, Coconut tree fell and worker died in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia