പയ്യോളി: (www.kvartha.com 13.03.2021) തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വിനോദ സഞ്ചാരത്തിനെത്തിയ ആളുകള്‍ സഞ്ചരിച്ച കാര്‍ ഓടിക്കൊണ്ടിരിക്കെ കടല്‍ തീരത്ത് പതിഞ്ഞു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാര്‍ കരക്കെത്തിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.
കോഴിക്കോട് പടനിലത്തു നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ ഓടിക്കൊണ്ടിരിക്കെ കടല്‍ തീരത്ത് പതിഞ്ഞു പോകുകയായിരുന്നു. വേലിയേറ്റത്തില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ കാര്‍ കടലില്‍ താഴ്ന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് കൊയിലാണ്ടിയിയില്‍ നിന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രാത്രി എഴു മണിയോടെ കമ്പയും കയറും ഉപയോഗിച്ച് കരയിലേക്കു കയറ്റുകയായിരുന്നു.
File Photo:
Keywords: News, Kerala, Sea, Car, Family, Driving, Car sank in the sea while driving in Kozhikode