SWISS-TOWER 24/07/2023

യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 03.03.2021) യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹ്‌റിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായി ആറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ കാണാതായ വയലില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ എത്തിയ പെണ്‍കുട്ടി ദാഹിച്ചതിനെ തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു.
Aster mims 04/11/2022

പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോയ വീട്ടില്‍ ഒരു അച്ഛനും മകനുമാണ് താമസം. അച്ഛനെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

Keywords:  Lucknow, News, National, Crime, Girl, Police, Complaint, Parents, Arrest, Body of 13-year-old girl found buried in pit in UP's Bulandshahr, 6 days after she went missing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia