സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ രണ്ടിടത്ത്, സുരേഷ് ഗോപി തൃശൂരില്‍, നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും നേമത്ത് കുമ്മനവും മത്സരിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.03.2021) സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എന്‍ഡിഎ മുന്നണിയില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന്‍ ജനവിധി തേടുന്നത്. 
Aster mims 04/11/2022

നടന്‍ സുരേഷ് ഗോപി തൃശൂരിലും ജനവിധി തേടും. മെട്രോ മാന്‍ ഇ ശ്രീധരന്‍ പാലക്കാട്ടും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. അബ്ദുള്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും മത്സരിക്കും. 

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ രണ്ടിടത്ത്, സുരേഷ് ഗോപി തൃശൂരില്‍, നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും നേമത്ത് കുമ്മനവും മത്സരിക്കും

നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് സി കെ പദ്മനാഭനാണ് ബിജെപി സ്ഥാനാര്‍ഥി. എം ടി രമേശ്(കോഴിക്കോട് നോര്‍ത്ത്), പി കെ കൃഷ്ണദാസ്(കാട്ടാക്കട), അല്‍ഫോണ്‍സ് കണ്ണന്താനം (കാഞ്ഞിരപ്പള്ളി) എന്നിവിടങ്ങളില്‍ മത്സരിക്കും.

Keywords:  News, New Delhi, National, Politics, BJP, Election, BJP has announced the list of candidates for Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script