കോഴിക്കോട്: (www.kvartha.com 11.03.2021) കോവിഡ് വാക്സിന്‍ വിതരണം കൂടുതല്‍ ജനകീയവും ഉപകാരപ്രദവുമാകുവാനുള്ള ഇടപെടലുകള്‍ക്ക് തുടക്കം കുറിച്ച് ആസ്റ്റര്‍ മിംസ്. നിലവില്‍ രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ എല്ലാ സെന്ററുകളിലും കോവിഡ് വാക്സിന്‍ വിതരണം നടത്തുന്നതിനാല്‍ ജോലിക്ക് പോകുന്നവര്‍ക്കും മറ്റ് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഒരേ സമയത്ത് രാജ്യത്തുടനീളം ആളുകള്‍ വെബ്സൈറ്റിനെ ആശ്രയിക്കുന്നു. അതിനാല്‍ വെബ്സൈറ്റ് സംവിധാനത്തില്‍ ട്രാഫിക് അധികമാകുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും കൂടി വരുന്നു. ഇത്തരം സാഹചര്യത്തിന് പരിഹാരത്തിനായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വാക്സിന്‍ വിതരണ സമയം രാവിലെ ഒമ്പത് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ദീര്‍ഘിപ്പിച്ചു.
അതേസമയം ഓണ്‍ലൈനായി അപേക്ഷിച്ച് രജിസ്ട്രേഷനു വേണ്ടി പല തലത്തിലുള്ള ബുദ്ധിമുട്ടുകളും ആളുകള്‍ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്റര്‍നെറ്റിലും മറ്റും അറിവ് കുറവുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കകിങ്ങിനോടൊപ്പം തന്നെ സ്പോട്ട് ബുക്കിങ് സൗകര്യവും ആസ്റ്റര്‍ മിംസില്‍ ഏര്‍പ്പെടുത്തുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരിട്ട് ഫോണ്‍ വഴി ബുക് ചെയ്തശേഷം കോവിഡ് വാക്സിനുള്ള തിയ്യതിയും സമയവും തീരുമാനിക്കാവുന്നതാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുന്നത്.
കോവിഡ് മുക്തി നേടിയലര്‍ക്ക് കോവിഡാനന്തര അസുഖ ലക്ഷണങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വീട്ടില്‍ സന്ദര്‍ശിച്ച് ചികിത്സ നല്‍കുവാനുള്ള സൗകര്യങ്ങളും ആസ്റ്റര്‍ മിംസില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരില്‍ ആന്റിബോഡി പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടോ എന്നറിയുവാനുള്ള പരിശോധന സംവിധാനവും ലഭ്യമാണ്. കൂടാതെ ആസ്റ്റര്‍ മിംസില്‍ നിന്ന് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിരവധി ചികിത്സാ-പരിശോധനാ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുന്ന പ്രിവിലേജ് കാര്‍ഡും ലഭ്യമാണ്.
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കോവിഡ് വാക്സിന്‍ വിതരണം സമയം രാവിലെ ഒമ്പത് മണിമുതല്‍ രാത്രി ഒമ്പത് മണിവരെയാണ്. ദിവസേന 1000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ബുകിങിനായി വിളിക്കുക: 9605003006.
Keywords: Kozhikode, News, Kerala, Hospital, Vaccine, COVID-19, Health, Aster MIMS prepares for interventions to make Covid vaccine distribution more popular and beneficial