കോവിഡ് വ്യാപനം; സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് തെലുങ്കാന
Mar 18, 2021, 13:33 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 18.03.2021) കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടാനുള്ള തീരുമാനവുമായി തെലുങ്കാന. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് ബുധനാഴ്ച അറിയിച്ചത്.
കഴിഞ്ഞ രണ്ട് ദിനത്തില്‍ തെലങ്കാനയില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 140 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. സംസ്ഥാന സര്‍കാര്‍ അതിവ ജാഗ്രതയിലാണെന്നും കോവിഡ് കൂടുതല്‍ റിപോര്‍ട് ചെയ്യുന്ന ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ സര്‍കാര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords: Hyderabad, News, National, COVID-19, School, Students, Teachers, As cases rise, Telangana to decide on closing down schools again
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.