ന്യൂഡെല്‍ഹി: (www.kvartha.com 09.03.2021) പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് വിങ്ങിലെ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രോട്‌സ്മാന്‍, സൂപ്പര്‍വൈസര്‍ സ്റ്റോര്‍, റേഡിയോ മെക്കാനിക്, ലാബ് അസിസ്റ്റന്റ്, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആകെ 459 ഒഴിവുകളുണ്ട്.
പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകുക. ഡ്രോട്‌സ്മാന്‍, ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.വിശദവിവരങ്ങള്‍ www.bro.gov.in എന്ന വെബ്‌സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ മൂന്ന്.