മിണ്ടാപ്രാണികളോട് കൊടുംക്രൂരത; മേയാന്‍ വിടുന്ന കാലികള്‍ക്ക് നേരെ ആസിഡ് ആക്രമണം
Mar 14, 2021, 11:46 IST
ADVERTISEMENT
കോതമംഗലം: (www.kvartha.com 14.03.2021) തലക്കോട് ചുള്ളിക്കണ്ടത്ത് മേയാന്‍ വിടുന്ന കന്നുകാലികള്‍ക്ക് നേരെ ആസിഡ് ആക്രമണം. വനമേഖലയോട് ചേര്‍ന്ന ഇവിടെ കന്നുകാലികളെ ഉടമകള്‍ വനത്തില്‍ മേയാന്‍ വിടുന്ന കന്നുകാലികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുടെ പുറം പൊള്ളി വ്രണമാകുന്നതും കാഴ്ച നഷ്ടപ്പെടുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം ഒരു പശുവിന് നേരെ രണ്ടുതവണ ആക്രമണമുണ്ടായി. കിളിയംകുന്നത്ത് എല്‍ദോസ്, കുരീക്കാട്ടില്‍ ബേബി, പടിഞ്ഞാറേവീട്ടില്‍ കുഞ്ഞുക്കൊച്ച് എന്നിവരുടെ എഴു പശുക്കള്‍ക്ക് അടുത്തിടെ പൊള്ളലേറ്റു. മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉടമകള്‍ പരാതി നല്‍കി.
File Photo:
Keywords: Kothamangalam, News, Kerala, Crime, attack, Animals, Complaint, Acid attack on grazing animals
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

