മഹാരാഷ്ട്രയില്‍ പിതാവും മുത്തച്ഛനും കൊല്ലപ്പെട്ടതിന് പിന്നാലെ 20കാരന്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍

 


മുംബൈ: (www.kvartha.com 07.03.2021) മഹാരാഷ്ട്രയില്‍ പിതാവും മുത്തച്ഛനും കൊല്ലപ്പെട്ടതിന് പിന്നാലെ 20കാരന്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍. മുംബൈ മുളുന്ദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സുരേഷ് കേശവ് (84), മകന്‍ (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും 20കാരായ ശാര്‍ദുല്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു.  

പിതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം വസന്ത് ഓസ്‌കര്‍ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടി 20കാരനായ ശാര്‍ദുല്‍ ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. 

മഹാരാഷ്ട്രയില്‍ പിതാവും മുത്തച്ഛനും കൊല്ലപ്പെട്ടതിന് പിന്നാലെ 20കാരന്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍

Keywords:  Mumbai, News, National, Death, Found Dead, Police, Crime, Hospital, 20-year-old man and two men found dead in Maharashtra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia