Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ അഭിമാനം: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു New Delhi, News, National, Satelite, Sriharikota
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 51 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് പിഎസ്എല്‍വി സി 51 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 2021ലെ ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് പിഎസ്എല്‍വി സി 51.

637 കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തില്‍ 60എം റെസലൂഷനുള്ള വൈഡ് ഫീല്‍ഡ് ഇമേജിങ് ക്യാമറയും ഉണ്ട്. ആമസോണ്‍ കാടുകളുടെ നശീകരണം നിരീക്ഷിക്കാനും ബ്രസീലിലെ കാര്‍ഷിക മേഖലയ്ക്കും വേണ്ടിയാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്. ബ്രസീലിന്റെ ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി 51 ഭ്രമണപഥത്തിലെത്തുക. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

New Delhi, News, National, Satelite, Sriharikota, PSLV-C51, PM, Narendra Modi, PSLV-C51 carrying 19 satellites lifts off from Sriharikota

എസ്ഡി സാറ്റ് എന്ന പേരിലുള്ള ഒരു ചെറിയ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവത് ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിട്ടുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍പേഴ്സണ്‍ ഡോ. കെ ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍ ഉമാ മഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്ചിട്ടുണ്ട്.

Keywords: New Delhi, News, National, Satelite, Sriharikota, PSLV-C51, PM, Narendra Modi, PSLV-C51 carrying 19 satellites lifts off from Sriharikota

Post a Comment