SWISS-TOWER 24/07/2023

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; ബന്ധുവായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 23.02.2021) പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ഥി രേഷ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതാവിന്റെ അര്‍ധ സഹോദരന്‍ അരുണി(28)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയുടെ ബന്ധു കൂടിയായ അരുണിനെ ചൊവ്വാഴ്ച രാവിലെ പവര്‍ഹൗസിനു സമീപമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Aster mims 04/11/2022

കഴിഞ്ഞ ശനിയാഴ്ചയാണ് വണ്ടിത്തറയില്‍ രാജേഷ്-ജെസി ദമ്പതികളുടെ മകള്‍ രേഷ്മ(17)യെ പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; ബന്ധുവായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അന്നുമുതല്‍ അരുണിന്റെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാന്‍ കാരണമായി. എന്നാല്‍ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്.

Keywords:  Idukki, News, Kerala, Death, Found Dead, Police, Killed, Plus two student death case; Man found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia