Follow KVARTHA on Google news Follow Us!
ad

സര്‍കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം Thiruvananthapuram, News, Kerala, Government, Strike
തിരുവനന്തപുരം: (www.kvartha.com 28.02.2021) മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചതായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ചയില്‍ അനുകൂല സമീപനമുണ്ടായെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചു. 

ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവിറക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഉദ്യോഗാര്‍ഥികള്‍ വ്യകതമാക്കി. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം 34-ാം ദിവസത്തിലേക്കും സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം 22-ാം ദിവസത്തിലേക്കും കടന്നതോടെയാണ് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. 

Thiruvananthapuram, News, Kerala, Government, Strike, Last grade servants stopped the strike

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടായ സാഹചര്യത്തിലാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചത്. അതേസമയം സിപിഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.

Keywords: Thiruvananthapuram, News, Kerala, Government, Strike, Last grade servants stopped the strike

Post a Comment